കൊച്ചി: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാളചലച്ചിത്ര രംഗത്തിന് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് പ്രതികരിച്ച് മമ്മൂട്ടി. മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നടൻ നന്ദി അറിയിച്ചു. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ എന്നും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.

To advertise here,

സർക്കാരിന്റെ പ്രഖ്യാപനത്തെ പൃഥിരാജ്, മോഹൻലാൽ എന്നിവർ സ്വാഗതം ചെയ്തിരുന്നു. മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കുകയും കൂടാതെ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.