മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മാലികിന്റെ വ്യാജപതിപ്പ് ടെലിഗ്രാമില്‍. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ചിത്രം ടെലിഗ്രാമില്‍ പ്രചരിച്ച് തുടങ്ങി. ടെലിഗ്രാമിലെ ഒട്ടേറ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.

ഫഹദിനോടൊപ്പം നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.

സുലൈമാന്‍ മാലിക്കിന്റെ ശരിയും തെറ്റും| Malik Review

Content Highlights: Malik leaked in telegram Mahesh Narayanan Fahadh Faasil Movie