ഓടിടി റിലീസായെത്തി സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയ ചിത്രമാണ് ഹോം. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഹിന്ദിയിൽ റീമേയ്ക്കിനൊരുങ്ങുന്നു. 

To advertise here,

പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും നടൻ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള  ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. അങ്കമാലി ഡയറീസിന്റെ റീമേയ്ക്കിന് ശേഷം ഇതേ  ടീം വീണ്ടും ഹോമിനായി ഒന്നിക്കുകയാണ്. 

ആ​ഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെയാണ് ഹോം പ്രദർശനത്തിനെത്തിയത്. റോജിൻ തോമസ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും. 

രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വർ​ഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

content highlights : malayalam movie home remake in Hindi, Abundantia Entertainment and Friday film House teams up for remake