ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പുതിയ ചിത്രം കാലന്റെ തങ്കക്കുടത്തിന് തുടക്കം കുറിച്ചു. ഇന്ദ്രജിത് സുകുമാരൻ - അൽതാഫ് സലിം, ഇന്ദ്രൻസ്, രമേശ് പിഷാരടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഡയറക്ടർ നിധീഷ് കെ.ടി.ആറിന്റെ കോമിക് ബെർത്ത്ഡേ പോസ്റ്ററിലൂടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
നോർത്ത് 24 കാതം, അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ, ആട്, ജൂൺ, നെയ്മർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സ്പോട്ട് എഡിറ്റർ ആണ് നിധീഷ് കെ.ടി.ആർ. ഫീനിക്സ് എന്ന ചിത്രത്തിന്റെ എഡിറ്റർ കൂടെ ആണ്.
16 നവാഗത സംവിധായകാരെ മലയാളികൾക്ക് സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാം ചിത്രമാണ് കാലന്റെ തങ്കക്കുടം. ഇന്ദ്രജിത് സുകുമാരന്റെ നൂറാം ചിത്രവും. പാലക്കാട് വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം.
മ്യൂസിക്; രാഹുൽ രാജ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. ഛായാഗ്രഹണം സജിത്ത് പുരുഷൻ, കോ റൈറ്റർ സുജിൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സുശീലൻ , ആർട് മഹേഷ് മോഹനൻ, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റിൽ വിഷ്ണു എസ് രാജൻ.
Content Highlights: kalante thankakudam nitish ktr birthday poster
Published: 07 Mar 2025, 03:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented