തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെക്കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് നടി മാളവിക മോഹനൻ. വിജയ് പോകുന്ന പലയിടത്തും നടി തൃഷ കൃഷ്ണനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടെന്നും, അദ്ദേഹത്തോടൊപ്പം എങ്ങനെ യാത്ര ചെയ്യാമെന്നതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ എന്നുമായിരുന്നു പരിപാടിക്കിടെ ഒരു മാധ്യമപ്രവർത്തകൻ മാളവികയോട് ചോദിച്ചത്. ഇത് കേട്ട് പ്രകോപിതയായ താരം, "എന്തൊക്കെ ചോദ്യങ്ങളാണ് നിങ്ങൾ ഈ ചോദിക്കുന്നത്?" എന്ന് അവിടെ വെച്ചുതന്നെ ചോദിച്ചു.
നടിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതോടെ, നിരവധിയാളുകൾ പിന്തുണയറിയിച്ച് രംഗത്തെത്തുകയും ചെയ്തു. പിന്നീട് ഈ പ്രശ്നത്തിൽ വ്യക്തത വരുത്തി മാളവിക തന്റെ എക്സ് അക്കൗണ്ടിൽ ഒരു കുറിപ്പ് പങ്കുവെച്ചു. മാധ്യമപ്രവർത്തകരോട് തനിക്ക് വലിയ ബഹുമാനമുണ്ടെങ്കിലും അവരിൽ ചിലർ തികച്ചും അനാവശ്യവും സെൻസേഷണലുമായ മോശം ചോദ്യങ്ങൾ നിരന്തരം ചോദിച്ചുവെന്ന് നടി പറഞ്ഞു.
"കഴിഞ്ഞ ഏഴ് വർഷമായി ദളപതി വിജയ്‌യെ എനിക്കറിയാം. എനിക്ക് വലിയ ബഹുമാനമുള്ള അദ്ദേഹത്തെ ഒരു സുഹൃത്ത് എന്ന് വിളിക്കാനാവുന്നതിൽ എനിക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്. അദ്ദേഹത്തിന്റെ യാത്ര അവിശ്വസനീയമായ ഒന്നാണ്," മാളവിക കുറിച്ചു. മാധ്യമ ഇടപെടലുകൾ എല്ലാവരുടെയും നന്മയ്ക്കായി കുറച്ചുകൂടി മാന്യതയും പരിഗണനയും പുലർത്തണമെന്നും അവർ അഭ്യർത്ഥിച്ചു.
2021-ൽ പുറത്തിറങ്ങിയ 'മാസ്റ്റർ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സെറ്റിൽ വളരെ ശാന്തനും അച്ചടക്കവുമുള്ള വ്യക്തിയായിരുന്നു വിജയ് എന്നും പിന്നീട് അദ്ദേഹം വളരെ അടുത്ത സുഹൃത്തായി മാറിയെന്നും മാളവിക മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്തിടെയാണ് എൻ.ടി. രാമറാവു, എം.ജി. രാമചന്ദ്രൻ, ജെ. ജയലളിത തുടങ്ങിയ മുൻനിര താരങ്ങളുടെ പാത പിന്തുടർന്നാണ് സി. ജോസഫ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
Content Highlights: Actress Malavika Mohanan strongly criticized journalists and called for dignity in media interactions after being asked an inappropriate and sensationalized question regarding Tamil Nadu Chief Minister Vijay and actress Trisha Krishnan.
Published: 16 May 2026, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented