വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തങ്കലാന്'. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
പ്രഖ്യാപനം മുതല്ക്കേ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് തങ്കലാന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലെടുത്ത തന്റെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മാളവിക. വിക്രമാണ് ചിത്രമെടുത്തതെന്ന് മാളവിക ട്വിറ്ററില്‍ കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന 'തങ്കലാന്' നിര്‍മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വിക്രമിന്റെ അറുപത്തിയൊന്നാമത്തെ ചിത്രമാണിത്. എ. കിഷോര്‍ ഛായാഗ്രഹണവും എസ്.എസ്. മൂര്‍ത്തി കലാ സംവിധാനവും നിര്‍വഹിക്കുന്നു.
അതേസമയം, മാത്യു തോമസിനൊപ്പം പ്രധാന വേഷത്തിലെത്തിയ 'ക്രിസ്റ്റി'യാണ് മാളവികയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇന്ദുഗോപനും ബെന്ന്യാമിനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
Content Highlights: malavika mohan shares picture taken by vikram
Published: 12 Mar 2023, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented