വെള്ളിയാഴ്ചയാണ് ഇമ്മാനുവൽ മക്രോൺ എക്സിലൂടെ തന്റെ ഇന്ത്യൻ സന്ദർശനത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ തരംഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്ത്യൻ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വീഡിയോ. സന്ദർശനത്തിലെ പ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയിൽ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത് രൺവീർ സിംഗ് നായകനായ 'ധുരന്ധർ' എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമാണ് എന്നതാണ് ശ്രദ്ധേയം. ഡൽഹിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
വെള്ളിയാഴ്ചയാണ് ഇമ്മാനുവൽ മക്രോൺ എക്സിലൂടെ തന്റെ ഇന്ത്യൻ സന്ദർശനത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച, മുംബൈ തെരുവിലൂടെയുള്ള ജോഗിങ്, രുചികരമായ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിച്ചത് എന്നിവയെല്ലാം ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് നന്ദി എന്നാണ് വീഡിയോക്ക് അദ്ദേഹം നൽകിയ തലക്കെട്ട്.
പക്ഷേ വീഡിയോയുടെ പശ്ചാത്തലത്തിൽ ചേർത്തിട്ടുള്ള ഗാനമാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളെ ആകർഷിച്ചത്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനമായ ജോഗി ആയിരുന്നു ഇത്. ശാശ്വത് സച്ച്ദേവ്, ചരൺജിത് അഹൂജ എന്നിവരാണ് സംഗീതസംവിധാനം. ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവംശി, ശാശ്വത് സച്ച്ദേവ്, മൊഹമ്മദ് സാദിഖ്, രഞ്ജിത് കൗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് MC പഞ്ചാബി ഒരുക്കിയ ഈ ഗാനം ധുരന്ധറിനുവേണ്ടി ശശാങ്ക് വീണ്ടും ഒരുക്കുകയായിരുന്നു. മാക്രോൺ പങ്കുവെച്ച വീഡിയോയുടെ പശ്ചാത്തലത്തിൽ ധുരന്ധറിലെ ഗാനം കേട്ടതോടെ ഏവരും ആവേശത്തിലായി. ഈ ഗാനം ധുരന്ധറിലേതാണ് എന്ന് ആരും സംസാരിക്കാത്തതെന്താണെന്ന് ഒരാൾ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്മാനുവൽ മക്രോണും തമ്മിലുള്ള കൂടിക്കാഴ്ച ധുരന്ധർ ലെവലിലുള്ളതാണെന്നായിരുന്നു ശ്രദ്ധേയമായ മറ്റൊരു കമന്റ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പ്രഥമവനിത ബ്രിജിറ്റ് മക്രോണും മൂന്ന് ദിവസത്തെ നയതന്ത്ര സന്ദർശനത്തിനാണ് ഇന്ത്യയിലെത്തിയത്. അവർ മുംബൈ സന്ദർശിക്കുകയും അവിടെ വെച്ച് അന്നു കപൂർ, മനോജ് ബജ്പേയി, സോയ അക്തർ, റിച്ചാ ഛദ്ദ, ഷബാന അസ്മി, റിക്കി കെയ്ജ് എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുമായി പ്രത്യേക സംവാദം നടത്തുകയും ചെയ്തു. ന്യൂഡൽഹിയിലെ AI ഇംപാക്ട് ഉച്ചകോടിയിലും ഫ്രഞ്ച് പ്രസിഡന്റ് പങ്കെടുത്തു.
Content Highlights: French President Emmanuel Macron bids farewell to India with a viral video set to the hit "Dhurandhar" song, showcasing his memorable moments. Click to watch!
Published: 20 Feb 2026, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented