ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രാംചരൺ-ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഗെയിം ചേഞ്ചർ. 2025 ജനുവരിയിൽ ആഗോളതലത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗെയിം ചേഞ്ചറിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് മുൻനിര നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തമിഴ് ഫിലം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായാണ് റിപ്പോർട്ട്.
കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ-3യുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷം മാത്രമേ ഗെയിം ചേഞ്ചർ റിലീസ് അനുവദിക്കാവൂ എന്നാണ് ലൈക്കയുടെ ആവശ്യം. 2025 ജനുവരി 10-നാണ് ഗെയിം ചേഞ്ചറിന്റെ ആഗോള റിലീസ്. കേരളത്തിൽ ഈ വമ്പൻചിത്രം റിലീസിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്.
വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ഗെയിം ചേഞ്ചർ' ഒരുക്കിയിരിക്കുന്നത്.
Content Highlights: Lyca approaches Tamil Film Producers Council to stop release of Game Changer
Published: 06 Jan 2025, 03:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented