
അധികാരത്തിൽനിന്ന് പുറത്തുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച രണ്ടുവരി കുറിപ്പിലാണ് ലിജോ പിണറായി വിജയന് നന്ദി പറഞ്ഞത്. കുറിപ്പിനൊപ്പം പിണറായിയുടെ ചിത്രവും ലിജോ പങ്കുവെച്ചിട്ടുണ്ട്.
'നന്ദി സഖാവേ. കേരളത്തിനെ അതിന്റെ ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽനിന്ന് നയിച്ചതിന്', എന്നായിരുന്നു ലിജോയുടെ കുറിപ്പ്. പിണറായിയുടെ ചിരിക്കുന്ന ചിത്രമാണ് ലിജോ കൂടെ പങ്കുവെച്ചിരിക്കുന്നത്. ലിജോയെ പിന്തുണച്ചും എതിർത്തും ഒട്ടേറെ ആരാധകർ കമന്റ് ബോക്‌സിലെത്തി.
പത്തുവർഷമായി ഭരിച്ച കേരളത്തിൽ കേവലം 35 സീറ്റിലേക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ചുരുങ്ങിയിരുന്നു. 13 മന്ത്രിമാരും എൽഡിഎഫ് കൺവീനറുമുൾപ്പെടെ പരാജയപ്പെട്ടവരിലുണ്ട്. 102 സീറ്റുമായി യുഡിഎഫ് അധികാരം ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഫലം പുറത്തുവന്ന ദിവസം തന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി നൽകിയിരുന്നു. അദ്ദേഹം പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നാണ് ഇനി ആകാംക്ഷ.
സ്വന്തം മണ്ഡലത്തിൽപ്പോലും പിണറായി വിജയൻ നേടിയത് നിറം മങ്ങിയ വിജയമാണ്. ആദ്യ ഏഴുറൗണ്ടുകൾ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിനായിരുന്നു ധർമ്മടത്ത് ലീഡ്. പിന്നീടുള്ള റൗണ്ടുകൾ എണ്ണിയപ്പോഴാണ് പിണറായിക്ക് ഭൂരിപക്ഷം ലഭിച്ചത്.
Content Highlights: Director Lijo Jose Pellissery publicly thanked Pinarayi Vijayan for his leadership during difficult times. The appreciation comes after the 2026 Kerala assembly election results. The LDF coalition secured 35 seats, while the UDF is set to form the government with 102 seats. Pinarayi Vijayan has submitted his resignation as Chief Minister
Published: 06 May 2026, 10:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented