ലാലു അലക്സ്, ദീപക് പറമ്പോള്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന  ചിത്രം ‘ഇമ്പം’ ചിത്രീകണം ആരംഭിച്ചു. ബാംഗ്ളൂർ ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിച്ച് ശ്രീജിത്ത് ചന്ദ്രന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡിക്ക്‌ ശേഷം ലാലു അലക്സ് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഇമ്പ എത്തുന്നത്.

To advertise here,

മലയാളത്തിലെ മുന്‍നിര സംവിധായകന്‍ ശ്രീ. ലാല്‍ ജോസ് സിനിമാ മേഖലയിലുള്ള അനേകം പ്രമുഖരുടെ സാന്നിധ്യത്തിൽ എറണാകുളത്ത് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ചിത്രത്തില്‍ കലേഷ്‌ രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.   
ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടൈനര്‍ ആയാണ് ഓണത്തിന് പ്രദര്‍ശനത്തിന് എത്തുക. അതിരനിലെ പവിഴമഴ  പോലെയുള്ളമനോഹര ഗാനങ്ങൾക്കീണം നൽകിയ ജയഹരി ഒരുക്കുന്ന ഇമ്പമുള്ള നാല് ഗാനങ്ങളോടെ തീയേറ്ററിലേക്കെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് എറണാകുളം, കാലടി, പറവൂർ,തയ്ക്കാട്ടുശ്ശേരി,മൂവാറ്റുപുഴ,കോഴിക്കോട് എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ പുരോഗമിക്കുന്നു.

ചായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് കുടശ്ശെരില്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്‌: ആഷിഫ്‌ എടയാടന്‍, കോസ്ട്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്ട്രോളർ: ഷബീര്‍ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: അബിന്‍ എടവനക്കാട്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻ: ഷിബിൻ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.