ദീപക് പറമ്പോലും ദർശന സുദർശനനും ഒന്നിക്കുന്ന 'ഇമ്പം' ഒക്ടോബർ 27-ന് തിയേറ്ററുകളിലെത്തും. ലാൽ ജോസ് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സോളമന്റെ തേനീച്ചകൾ എന്ന സിനിമയാണ് ദർശനയുടെ അരങ്ങേറ്റ ചിത്രം.
ദീപക് പറമ്പോലിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരിക്കും ഇതെന്നാണ് സൂചനകൾ. കണ്ണൂർ സ്ക്വാഡ്, ചാവേർ എന്നീ ഹിറ്റുകൾക്ക് ശേഷമെത്തുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ അമിത പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇമ്പത്തിൽ ലാലു അലക്സ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകൾക്കുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ്.
ഒരു മുഴുനീള ഫാമിലി എൻറർടെയ്നറായ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ചേർന്നാണ് ഗാനങ്ങൾ ആലപിക്കുന്നത്.
Content Highlights: deepak parambol darshana sudarshan movie imbam releasing on october 27
Published: 12 Oct 2023, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented