
ബോഗയ്ൻവില്ല പോസ്റ്റർ, ലാജോ ജോസ് | Photos: Facebook, Mathrubhumi
‘‘അവാർഡ് ഞാൻ എന്റെ ഭാര്യ സരിതയ്ക്കും സംവിധായകനും എന്റെ സഹ തിരക്കഥ രചയിതാവുമായ അമൽ നീരദിനും സമർപ്പിക്കുന്നു. ഞാൻ എഴുതിയ 'റൂത്തിന്റെ ലോകം' എന്ന കഥയെ അധികാരിച്ചാണ് ഞങ്ങൾ ഒന്നിച്ച് 'ബൊഗയ്‌ൻ വില്ല' എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചത്'’
കഥയെ അവലംബിച്ചുള്ള മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ലാജോ ജോസ്.
Also Read: മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു, ബറോസിലെ വുഡുവിന്റെ ശബ്ദമായി; ഭാസിയെ തേടിയെത്തി സംസ്ഥാന പുരസ്‌കാരം
ഏറ്റുമാനൂർ വെമ്പേനിക്കൽ ജോസ് ജോർജിന്റെയും ലാലി ജോസിന്റെയും മകന് കുട്ടിക്കാലം മുതൽ സ്വപ്‌നം ആയിരുന്നു സിനിമ. ഐടി മേഖലയിൽ ജോലിക്കു കയറേണ്ടകാലം. പക്ഷേ, സിനിമ ആയി മോഹം. അതും നടനാകണം.
2003-2004-കാലങ്ങളിൽ തന്റെ ഫോട്ടോയുമായി ഇദ്ദേഹം സംവിധായകൻമാരെ സമീപിച്ചു. എല്ലാ മാസവും സ്വന്തം ഫോട്ടോ അയച്ച്, നടനാകാൻ സ്വപനം കണ്ടിരുന്ന ലാജോയ്ക്കു നിരാശയായിരുന്നു ഫലം.
അതോടെ ജോലിക്കുകയറി. അപ്പോഴും സിനിമ വിട്ടൊരു ജീവിതം പറ്റില്ലെന്നായി. ജോലിയും സിനിമയും കൂട്ടിയോജിപ്പിക്കാനായി ചിന്ത. അങ്ങനെ എഴുതാമെന്ന് തീരുമാനിച്ചു. ഒരു സുപ്രഭാതത്തിൽ ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഭാര്യ എൽഐസി ഡിവലപ്മെന്റ് ഓഫീസർ കെ.എസ്. സരിതയുടെ പിന്തുണ കിട്ടിയതോടെ ജോലി വേണ്ടെന്നുവെച്ചു. 2015-യിൽ മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കേരള വിഭാഗത്തിന്റെ റീജണൽ മാനേജർ (ലേണിങ് ആൻഡ് ഡിവലപ്‌മെന്റ്) ജോലി രാജിവെച്ച് മുഴുവൻസമയ എഴുത്തുകാരനായി.
അങ്ങനെ 10 വർഷംകൊണ്ട് മാതൃഭൂമി അടക്കമുള്ള പ്രസാധകർ ആറ് പുസ്തകങ്ങൾ പുറത്തിറക്കി. ഇപ്പോൾ മുഴുവൻസമയ എഴുത്തുകാരൻ. കഥയും തിരക്കഥയുമായി രചന മുന്നോട്ട്. അമൽനീരദ്, ബി. ഉണ്ണികൃഷ്ണൻ അടക്കമുള്ള സംവിധായകർക്കൊപ്പം അടുത്ത തിരക്കഥ രചന ചർച്ച നടക്കുന്നു. തെള്ളകം ഹോളി ക്രോസ്, മാന്നാനം കെ.ഇ. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മക്കൾ: അൽവിനാ (പ്ലസ് ടു വിദ്യാർഥി), ആര്യൻ (ഏഴാംക്ലാസ് വിദ്യാർഥി).
Published: 04 Nov 2025, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented