
വിവാദപ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ.ആർ.കെ. ബോളിവുഡിലെ പ്രമുഖർക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് കെ.ആർ.കെ അറസ്റ്റിലായത്. തന്റെ അറസ്റ്റിന് പിന്നിൽ സൽമാൻ ഖാനല്ല എന്നുപറഞ്ഞ് സൂപ്പർതാരത്തോട് മാപ്പുചോദിച്ചിരിക്കുകയാണ് കമാൽ ഖാൻ.
ട്വിറ്ററിലൂടെയാണ് കെ.ആർ.കെ സൽമാൻ ഖാനോട് പരസ്യമായി മാപ്പുചോദിച്ചിരിക്കുന്നത്. സൽമാൻ ഖാനല്ല തന്റെ അറസ്റ്റുകൾക്ക് പിന്നിലെന്നാണ് താൻ കരുതുന്നതെന്ന് എല്ലാ മാധ്യമസുഹൃത്തുക്കളോടും അറിയിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ആരോ ഒരാൾ പിന്നിൽ നിന്ന് കളിച്ചിട്ടുണ്ട്. സൽമാനെ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു. തന്റെ പ്രസ്താവനകൾ വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു. സൽമാൻ ഖാന്റെ ചിത്രങ്ങളുടെ റിവ്യൂ ഇനി എഴുതില്ല എന്നും കമാൽ ഖാൻ എഴുതി.
കരൺ ജോഹറിന്റെ പേരും കെ.ആർ.കെയുടെ ട്വീറ്റിൽ പറയുന്നുണ്ട്. കരൺ ജോഹറാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് ഇപ്പോഴും പലരും ചിന്തിക്കുന്നുണ്ട്. എന്നാൽ അദ്ദേഹവുമല്ല തന്റെ അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കമാൽ ഖാൻ കൂട്ടിച്ചേർത്തു.
ഈ വർഷം ആഗസ്റ്റ് 30-ന് മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു കമാലിന്റെ ആദ്യ അറസ്റ്റ്. മാലാഡ് പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്തരിച്ച നടന്മാരായ ഇർഫാൻ ഖാനേയും റിഷി കപൂറിനേയും കുറിച്ച് 2020-ൽ നടത്തിയ മോശം പരാമർശങ്ങളാണ് ഇതിന് കാരണം. പോലീസ് ഇയാൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കുകയും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ഫിറ്റ്നസ് ട്രെയിനറോട് മോശമായി പെരുമാറിയ സംഭവത്തിൽ 2021-ൽ രജിസ്റ്റർ ചെയ്ത കേസിലും കമാൽ ആർ ഖാൻ അറസ്റ്റിലായിരുന്നു ഇത്. സെപ്റ്റംബർ മൂന്നിനായിരുന്നു അറസ്റ്റ്. സെപ്റ്റംർ നാലിന് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തിന് നാല് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.
Content Highlights: KRK, Kamal R Khan Tweet, KRK publicly apologises to Salman Khan
Published: 01 Nov 2022, 08:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented