
കൊച്ചി: കായിക്കര എന്ന കടലോര ഗ്രാമത്തില്‍ ജനിച്ച് ലോകം കണ്ട എക്കാലത്തെയും വലിയ കവികളിലൊരാളായിത്തീര്‍ന്ന കുമാരനാശാന്റെ ജീവിതകഥ പറയുന്ന സിനിമ - ഗ്രാമവൃക്ഷത്തിലെ കുയില്‍ - രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തീയറ്ററുകളിലെത്തി. കോവിഡിനു മുമ്പ് 2019ല്‍ പൂര്‍ത്തിയായ സിനിമ കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും കോവിഡ് മൂലം തീയറ്റര്‍ റിലീസ് നീളുകയായിരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ കാണാന്‍ വേനല്‍മഴയെ അവഗണിച്ചും നല്ല സിനിമയുടെ ആസ്വാദകരെത്തി. സംവിധായകന്‍ കെ പി കുമാരനും നിര്‍മാതാവായ ഭാര്യ ശാന്തമ്മ പിള്ളയും കൊച്ചിയില്‍ ചിത്രം റിലീസ് ചെയ്ത സവിത തീയറ്ററില്‍ മാറ്റിനി തുടങ്ങുന്ന നേരത്ത് പ്രേക്ഷകരെ കാണാനെത്തിയിരുന്നു.
അതിഥി മുതല്‍ ആകാശഗോപുരം വരെയുള്ള വേറിട്ട സിനിമകളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നല്‍കിയ കെ പി കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിലില്‍ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവല്‍സന്‍ ജെ മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തില്‍ ഗാര്‍ഗ്ഗി അനന്തനും സുഹൃത്ത് മൂര്‍ക്കോത്ത് കുമാരന്റെ വേഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും അഭിനയിക്കുന്നു. ശ്രീവത്സന്‍ ജെ മേനോനും കഥകളി ഗായിക മീരാ രാംമോഹനും ആലപിച്ചിരിക്കുന്ന ആശാന്‍ കവിതകളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേര്‍ത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂര്‍ ശ്രീ, കോഴിക്കോട് ശ്രീ എന്നിങ്ങനെ എട്ടു കേന്ദ്രങ്ങളിലാണ് റിലീസ്. കൊച്ചിയില്‍ വൈകീട്ട് 3 മണി, 6 മണി, 9 മണി എന്നിങ്ങനെയാണ് പ്രദര്‍ശനസമയങ്ങള്‍.

Content Highlights: KP Kumaran Movie, Kumaran Asan Biopic, Gramavrikshathinte Kuyil, Sreevalsan J menon
Published: 09 Apr 2022, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented