കെ.പി. കുമാരൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംവിധായകന് കെ.പി കുമാരന് ജെ.ഡി ഡാനിയേല്‍ പുരസ്കാരം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. 5 ലക്ഷവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം
1936-ല്‍ തലശ്ശേരിയില്‍ ജനിച്ച കെ.പി കുമാരന് റോക്ക് എന്ന ഹ്രസ്വചിത്രത്തിലുടെയാണ് ശ്രദ്ധേയനാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവാണ്. അതിഥിയാണ് ആദ്യ ചിത്രം. തോറ്റം, രുക്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്തുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1988 ല്‍ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. അതേ ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
കവി കുമാരനാശന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം ഈയിടെ സംവിധാനം ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..