നടന്‍ കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ഗോവിന്ദ് പത്മസൂര്യ. മിറാഷ് എന്ന സുഹൃത്തിന്റെ പ്രൊജക്ടില്‍ ഒരുമിച്ച് അഭിനയിച്ചെന്നും ഡബ്ബിങ്ങിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് പിരിഞ്ഞതാണെന്നും ഗോവിന്ദ് പത്മസൂര്യ കുറിച്ചു.
ഗോവിന്ദ് പത്മസൂര്യയുടെ കുറിപ്പ്
'ഒരിക്കല്‍ എന്റെ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ച് പ്രദീപേട്ടന്‍ എന്നെ വിളിച്ചു. ജിപിയെ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്, അവതരണം ഗംഭീരമാണ്, ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ഞാന്‍ ഒരുപാട് സിനിമയില്‍ ഒന്നും അഭിനയിക്കുന്നില്ല ചേട്ടാ, ചെയ്യുന്നതെല്ലാം തെലുങ്ക് സിനിമകളാണെന്നും ഞാന്‍ പറഞ്ഞു. എന്റെ വലിയ ആഗ്രഹമാണ്, അത് നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതോടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള മോഹം എനിക്കും വര്‍ധിച്ചു. ഭാഗ്യവശാല്‍ സുഹൃത്ത് മിറാഷ് ചെയ്യുന്ന പ്രോജെക്ടില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഡബ്ബിങ്ങിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞതാണ്. ഡബ്ബിങ്ങിനും പ്രൊമോഷനും ഞങ്ങള്‍ കാത്തിരിക്കുകയാണ് പ്രദീപേട്ടാ! പ്രണാമം. ഓം ശാന്തി
Content Highlights: Actor Pradeep Kottayam passed away Govind Padmasurya Remembering actor
Published: 17 Feb 2022, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented