
വാഹനാപകടത്തിൽ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോനുമൊത്തുള്ള ചിത്രം പങ്കുവെച്ച് സുഹൃത്തും നടനുമായ ബിനു അടിമാലി. നടൻ കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ കാറപകടത്തിൽ മഹേഷിനും ബിനുവിനും പരിക്കേറ്റിരുന്നു. ഈയടുത്താണ് ബിനു ആശുപത്രി വിട്ടത്.
മഹേഷിനെ കാണാൻ ബിനുവിനൊപ്പം മറ്റ് സുഹൃത്തുക്കളും വീട്ടിലെത്തി. 'മോനെ നീ എത്രയും പെട്ടെന്ന് സുഖം ആയിട്ട് വരട്ടെ, ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും', എന്ന് മഹേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബിനു അടിമാലി കുറിച്ചു. നിരവധിയാളുകളാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.
അസാധാരണമായ മിമിക്രി അവതരണത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മഹേഷ്. വാഹനാപകടം നടക്കുമ്പോൾ പിൻ സീറ്റിൽ ഇരിക്കുകയായിരുന്ന മഹേഷിന്റെ മുഖം അപകടത്തിന്റെ ആഘാതത്തിൽ മുൻ സീറ്റിന് പിറകിൽ ഇടിക്കുകയായിരുന്നു. കെെയ്ക്ക് ചെറിയ പൊട്ടലുണ്ട്. തലയിലും മുഖത്തുമാണ് കൂടുതൽ പരിക്കേറ്റത്.
ജൂൺ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി, മഹേഷ്, ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
Content Highlights: kollam sudhi accident binu adimali visits mahesh kunjumon
Published: 07 Jul 2023, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented