സൽമാൻ ഖാൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ കിസി കാ ഭായ് കിസി കി ജാനിന്റെ ടീസർ പുറത്തിറങ്ങി. മാസ് ആക്ഷൻ രം​ഗങ്ങൾ കൊണ്ടും ചടുലമായ നൃത്തരം​ഗങ്ങൾകൊണ്ടും സമ്പന്നമാണ് ടീസർ. സൽമാൻ ആരാധകർക്ക് വിരുന്നായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

To advertise here,

രണ്ട് ലുക്കിലാണ് ചിത്രത്തിൽ സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്. മുണ്ടുടുത്ത് മാസ് കാണിക്കുകയും നൃത്തം വെയ്ക്കുകയും ചെയ്യുന്ന സൽമാനെ ടീസറിൽ കാണാം. പൂജ ​ഹെ​ഗ്ഡേയാണ് നായിക. തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ​ദ​ഗ്​ഗുബട്ടി, ജ​ഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സൽമാൻ ഖാൻ തന്നെ നിർമിക്കുന്ന ചിത്രം ഫർഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്.

വി. മണികണ്ഠനാണ് ഛായാ​ഗ്രഹണം. കെ.ജി.എഫ്. ഫെയിം രവി ബസ്രുർ, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്,  സുഖ് വീർ, പായൽ ദേവ്, സാജിദ് ഖാൻ, അമാൽ മല്ലിക് എന്നിവരാണ് സം​ഗീത സംവിധാനം. രവി ബസ്രുർ തന്നെയാണ് പശ്ചാത്തലസം​ഗീതവും. അനൽ അരസ് സംഘട്ടന സംവിധാനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു.

ഈ വർഷം ഈദ്‌ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.