സല്‍മാന്‍ ഖാന്‍, വെങ്കിടേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന 'കിസി കാ ഭായി കിസി കി ജാന്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'യെന്റമ്മ.'. എന്ന് തുടങ്ങുന്ന ഗാനം പായല്‍ ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സബ്ബിര്‍ അഹമ്മദിന്റേതാണ് രചന. വിശാല്‍ ദദ്‌ലാനി, പായല്‍ ദേവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

To advertise here,

പൂര്‍ണമായും നൃത്തമാണ് ഗാനത്തിലുടനീളം. സല്‍മാന്‍ ഖാന്‍, വെങ്കിടേഷ്, നായിക പൂജ ഹെഗ്‌ഡെ എന്നിവര്‍ക്കൊപ്പം രാംചരണും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് രാംചരണെത്തുന്നത്. 

പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ് 'കിസി കാ ഭായി കിസി കി ജാന്‍'. സല്‍മാന്‍ ഖാന്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. ഏപ്രില്‍ 21 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.