സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിന്റെ ചുഴിയില്‍ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികള്‍, മനുഷ്യ മനസ്സാക്ഷിയെ തീര്‍ത്തും ഞെട്ടിക്കുന്നതാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരവുമായെത്തുന്ന ചിത്രം 'കിരാത' അതിന്റെ നിഗൂഢതകളിലേക്കിറങ്ങിച്ചെല്ലുന്നു.
ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഇടത്തൊടി ഭാസ്‌ക്കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍ ) നിര്‍മ്മിച്ച്, റോഷന്‍ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം കിരാതയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
എം ആര്‍ ഗോപകുമാര്‍, ചെമ്പില്‍ അശോകന്‍, ദിനേശ് പണിക്കര്‍, ഡോ. രജിത്കുമാര്‍, രാജ്‌മോഹന്‍, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാര്‍ , വൈഗറോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമിര്‍ ബിന്‍ കരിം റാവുത്തര്‍, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി കെ പണിക്കര്‍, എസ് ആര്‍ ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍മേരി, ആര്‍ഷ റെഡ്ഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാബിയ അനസ്ഖാന്‍, മാളവിക, നയന ബാലകൃഷ്ണന്‍, മായാ ശ്രീധര്‍, കാര്‍ത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂര്‍, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോള്‍ വി, സെബാസ്റ്റ്യന്‍ മോനച്ചന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണന്‍ കൊടുമണ്‍, ജയമോന്‍ ജെ ചെന്നീര്‍ക്കര, ധനേഷ് കൊട്ടകുന്നില്‍, ഉത്തമന്‍ ആറന്മുള, രാധാകൃഷ്ണന്‍ നായര്‍, സണ്ണി, ബിനു ടെലന്‍സ് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. നിര്‍മ്മാതാവ് ഇടത്തൊടി ഭാസ്‌ക്കരന്‍ അതിഥി വേഷത്തിലെത്തുന്നുമുണ്ട്.
ബാനര്‍ - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിര്‍മ്മാണം - ഇടത്തൊടി ഭാസ്‌ക്കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം - റോഷന്‍ കോന്നി, രചന, സഹസംവിധാനം - ജിറ്റ ബഷീര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - കലേഷ്‌കുമാര്‍ കോന്നി, ശ്യാം അരവിന്ദം, കല- വിനോജ് പല്ലിശ്ശേരി, ചമയം - സിന്റാ മേരി വിന്‍സന്റ്, കോസ്റ്റ്യും -അനിശ്രീ, ഗാനരചന - മനോജ് കുളത്തിങ്കല്‍, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം- സജിത് ശങ്കര്‍, ആലാപനം -ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കല്‍, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സജിത് സത്യന്‍, സൗണ്ട് ഡിസൈന്‍- ഹരിരാഗ് എം വാര്യര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - ഫിഡല്‍ അശോക്, ടൈറ്റില്‍ അനിമേഷന്‍ - നിധിന്‍ രാജ്, കോറിയോഗ്രാഫി - ഷമീര്‍ ബിന്‍ കരിം റാവുത്തര്‍, സംവിധാന സഹായികള്‍ - നന്ദഗോപന്‍, നവനീത്, പോസ്റ്റര്‍ ഡിസൈന്‍- ജിസ്സെന്‍ പോള്‍, വിതരണം - ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധന്‍രാജ്), സ്റ്റില്‍സ് - എഡ്ഡി ജോണ്‍, ഷൈജു സ്‌മൈല്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.
Content Highlights: Second look poster released for `Kiratha`, an intense action crime thriller based on shocking real-life incidents driven by blind faith. Explore the dark side of superstition in Kerala.
Published: 27 Oct 2025, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented