കിരണ്‍ അബ്ബാവരം നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'ക' യുടെ ഓവര്‍സീസ് വിതരണാവകാശം ശ്ലോക എന്റര്‍ടൈന്മെന്റ്‌സ് സ്വന്തമാക്കി. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം, കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷന്‍ ത്രില്ലര്‍ ആയൊരുക്കിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ്. ശ്രീ ചക്രാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

To advertise here,

തന്‍വി റാം ആണ് ചിത്രത്തിലെ നായിക. രാധ എന്നാണ് തന്‍വിയുടെ കഥാപാത്രത്തിന്റെ പേര്. നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് വേഫെറര്‍ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. മീറ്റര്‍, റൂള്‍സ് രഞ്ജന്‍, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ പ്രശസ്തനായ താരമാണ് കിരണ്‍ അബ്ബാവരം.

ഛായാഗ്രഹണം - വിശ്വാസ് ഡാനിയല്‍, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീര്‍ മചാര്‍ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചൗഹാന്‍, ലൈന്‍ പ്രൊഡക്ഷന്‍ - ഗഅ പ്രൊഡക്ഷന്‍, സിഇഒ - രഹസ്യ ഗോരക്, പിആര്‍ഒ - ശബരി.