കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യിലെ നായികാ വേഷം ചെയ്യുന്ന തൻവി റാമിൻ്റെ പോസ്റ്റർ പുറത്ത്. രാധ എന്നാണ് തൻവി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. 

To advertise here,

പിരീഡ് ആക്ഷൻ ത്രില്ലറായൊരുക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡിയാണ് നിർമിക്കുന്നത്.  

നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 - ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഛായാഗ്രഹണം - വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - KA പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി.