തിരുവനന്തപുരം: അങ്കണവാടി അധ്യാപകർക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയെ തുടർന്ന് നടൻ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ശ്രീനിവാസൻ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി.

To advertise here,

അങ്കണവാടി അധ്യാപകരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തിൽ അംഗൻവാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു അഭിമുഖത്തിനിടയിൽ ശ്രീനിവാസൻ നടത്തിയ പരാമർശം.

Content Highlights : kerala state women's commission charges case of actor sreenivasan on controversial statement