യുവനടൻ ധീരജ് ഡെന്നി നായകനായെത്തിയ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ചിത്രത്തിൻ്റെ സക്സസ് ടീസർ പുറത്ത്. ഫാമിലി ത്രില്ലർ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഫെബ്രുവരി നാലാം തീയതിയാണ് റിലീസിനെത്തിയത്. കേരളത്തിനകത്തും പുറത്തുമായി നൂറ്റിയിരുപത്തഞ്ചിലധികം തീയറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

To advertise here,

 ശരത് ജി മോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് പേജ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മോനു പഴേടത്താണ് നിർമാണം. ആദ്യ പ്രസാദ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, ശ്രീലക്ഷ്മി തുടങ്ങി നാൽപതിലധികം താരങ്ങളും ചിത്രത്തിലുണ്ട്. 

രഞ്ജിൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് റെക്സൺ ജോസഫ്. ആളുകളെ ഞെട്ടിച്ച ഇന്റർവല്ലും ക്ലൈമാക്സ് ട്വിസ്റ്റുകളും വരും ദിവസങ്ങളിലും പ്രേക്ഷകരെ തീയറ്ററിലേക്ക് എത്തിക്കുമെന്ന് അണിയറക്കാർ പ്രതീക്ഷവെയ്ക്കുന്നു.‍‍

Content Highlights : Karnan Napolean Bhagat singh Success teaser