ഗാനരംഗത്തിൽ ധരിച്ച ലോഹവസ്ത്രം ഉരഞ്ഞ് കരിഷ്മയുടെ ദേഹമാസകലം മുറിഞ്ഞ് രക്തം വന്നു. ഷൂട്ടിംഗ് നീണ്ടുപോകാതെ അന്ന് തന്നെ പൂർത്തിയാക്കാൻ കരിഷ്മ തീരുമാനിക്കുകയായിരുന്നുവെന്നും റെബെല്ലോ പറഞ്ഞു.

നടി കരിഷ്മ കപൂർ, ബീവി നമ്പർ 1 എന്ന ചിത്രത്തിലെ ഗാനരംഗത്തുനിന്ന് | ഫോട്ടോ: PTI, സ്ക്രീൻഗ്രാബ്
പരിക്ക് പറ്റിയിട്ടും നടി കരിഷ്മ കപൂർ ഗാനചിത്രീകരണം തുടർന്ന സംഭവം ഓർത്തെടുത്ത് കോസ്റ്റ്യൂം ഡിസൈനറായ ആഷ്‌ലി റെബെല്ലോ. ബീവി നമ്പർ 1 എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇത് നടന്നത്. ഗാനരംഗത്തിൽ ധരിച്ച ലോഹവസ്ത്രം ഉരഞ്ഞ് കരിഷ്മയുടെ ദേഹമാസകലം മുറിഞ്ഞ് രക്തം വന്നു. ഷൂട്ടിംഗ് നീണ്ടുപോകാതെ അന്ന് തന്നെ പൂർത്തിയാക്കാൻ കരിഷ്മ തീരുമാനിക്കുകയായിരുന്നുവെന്നും റെബെല്ലോ പറഞ്ഞു.
ചിത്രത്തിനായി താൻ കരിഷ്മയ്ക്ക് നൽകിയ ഒരു ലോഹവസ്ത്രമാണ് പരിക്കിന് കാരണമായതെന്ന് റെബെല്ലോ ഗലട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. കരിഷ്മ നൃത്തം ചെയ്യുന്നതിനിടെ, വസ്ത്രത്തിലെ ലോഹഭാഗം ശരീരത്തിൽ കുത്തിക്കയറുകയായിരുന്നു. സ്വർണനിറമുള്ള വസ്ത്രത്തിനിടയിലൂടെ രക്തത്തിന്റെ ചുവപ്പ് പടരുന്നത് താൻ കണ്ടു. പ്രശ്നം മനസ്സിലാക്കിയ ഉടൻ തന്നെ ചിത്രീകരണം നിർത്തിവച്ചു. പരിക്ക് കാരണം ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ, പരിക്ക് ഭേദമാകാൻ സമയം നൽകി അടുത്ത ദിവസം ഷൂട്ടിംഗ് പുനരാരംഭിക്കാമെന്ന് കോറിയോഗ്രാഫർ നിർദ്ദേശിച്ചുവെന്നും റെബെല്ലോ ഓർത്തെടുത്തു.
"കരിഷ്മയുടെ വസ്ത്രത്തിൽ രക്തം കണ്ടതോടെ സംഘാംഗങ്ങൾക്കിടയിൽ ആശങ്കയുണ്ടായി. നടിയുടെ വിശ്രമത്തിനായി പിറ്റേദിവസം ചിത്രീകരണം പുനരാരംഭിക്കാമെന്ന് കൊറിയോഗ്രാഫർ നിർദ്ദേശിച്ചു. എന്നാൽ കരിഷ്മ അതിന് സമ്മതിച്ചില്ല. പിന്നീട് വസ്ത്രത്തിൻ്റെ അടിയിൽ ഒരു ബാൻഡേജ് വെക്കുകയും അതിന് മുകളിൽ ചർമ്മത്തിൻ്റെ നിറമുള്ള ഒരു വസ്ത്രം ധരിപ്പിക്കുകയും അതിന് മുകളിൽ ലോഹ വസ്ത്രം ധരിപ്പിക്കുകയും ചെയ്താണ് ചിത്രീകരണം തുടർന്നത്. പരിക്കേറ്റത് എപ്പോഴാണെന്ന് താൻ തിരിച്ചറിഞ്ഞില്ലെന്നായിരുന്നു കരിഷ്മ ഇതേക്കുറിച്ച് പറഞ്ഞത്." റെബെല്ലോ വ്യക്തമാക്കി.
ഡേവിഡ് ധവാൻ സംവിധാനം ചെയ്ത 'ബിവി നമ്പർ 1' എന്ന ചിത്രത്തിൽ സൽമാൻ ഖാനും സുസ്മിത സെന്നും കരിഷ്മ കപൂറിനൊപ്പം പ്രധാനവേഷങ്ങളിലെത്തിയത്. 2024-ൽ പുറത്തിറങ്ങിയ 'മർഡർ മുബാറക്' എന്ന ചിത്രത്തിലാണ് കരിഷ്മ കപൂർ അവസാനമായി അഭിനയിച്ചത്.
Content Highlights: Karisma Kapoor's Unwavering Professionalism: Completing a Song Shoot Despite Injury
Published: 04 Dec 2025, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented