
ബെംഗളൂരു: കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന മുപ്പത്തിമൂന്നുകാരനെയാണ് രാജരാജേശ്വരി നഗറിലെ (ആർ.ആർ നഗർ) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ നടി കൃഷി താപണ്ഡ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. അവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നതായും, താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നതായും പറയപ്പെടുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ട കൃഷി ഉടൻ തന്നെ വൈശാഖിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈശാഖ് ജീവനൊടുക്കിയിരുന്നു.
മുൻപ് ഒരു ഭീഷണി കേസുമായി ബന്ധപ്പെട്ട് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
വൈശാഖിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ആർ നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
Content Highlights: A 33-year-old businessman named Vyshak was found dead in the Bengaluru apartment of Kannada actress and former Bigg Boss contestant Krishi Thapanda. The actress was reportedly not present at the Rajarajeshwari Nagar flat when the tragic incident occurred. Before taking the extreme step, Vyshak allegedly sent a text message to Krishi stating his intention to end his life, prompting her to alert his family. Investigation revealed that the deceased was previously arrested in a high-profile extortion case involving businessman Aravind Reddy and was out on bail. The R.R. Nagar police have registered a case of unnatural death based on a complaint filed by Vyshak's father and moved the body for post-mortem
Published: 25 Jun 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented