
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ മരണവാർത്തകളോട് പ്രതികരിച്ച് മുതിർന്ന കന്നഡ നടൻ ദൊഡ്ഡണ്ണ. താൻ ജീവനോടെയിരിക്കുകയാണെന്നും മരണവാർത്തകൾ വ്യാജമാണെന്നും നടൻ അറിയിച്ചു. താനിപ്പോൾ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പ്രതികരിച്ചു.
'ഞാൻ സുഖമായിരിക്കുന്നു. ജീവനോടെയുണ്ട്. പൂർണ ആരോഗ്യവാനാണ്. ആരും ദയവായി വ്യാജ വാർത്തകൾ വിശ്വസിക്കരുത്'- നടൻ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മുതലാണ് നടൻ മരിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ച ഒരു പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നാലെ ആരാധകരും സിനിമാപ്രവർത്തകരും നടന്റെ ആരോഗ്യനിലയിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് വ്യാജ വാർത്തകൾ നിഷേധിച്ച് ദൊഡ്ഡണ്ണ തന്നെ രംഗത്തെത്തിയത്.
76-കാരനായ ദൊഡ്ഡണ്ണ നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് സജീവമാണ്. 800-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാവെന്ന നിലയിലും പ്രശസ്തനായ ദൊഡ്ഡണ്ണ, ജനതാ പാർട്ടി, ബിജെപി, യെദ്യൂരപ്പയുടെ കർണാടക ജനതാ പക്ഷ എന്നിവയിൽ സജീവമായിരുന്നു.
Content Highlights: Veteran Kannada actor Doddanna has officially debunked the widespread social media rumours regarding his death. The 76-year-old actor released a statement confirming that he is alive, healthy, and doing absolutely fine. The death hoax triggered panic on Friday morning after an AI-generated fake poster started circulating online. Following deep concern from fans and the film fraternity, the actor himself came forward to appeal to the public not to believe such rumors. Doddanna is a prominent figure in South cinema with a career spanning four decades, over 800 films, and active stints in political parties like BJP and JGP
Published: 12 Jun 2026, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented