തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ആദ്യ മൂന്നുദിവസത്തെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്നുദിനം കൊണ്ട് 127.64 കോടിയാണ് ഈ വമ്പന്‍ ചിത്രം നേടിയ ആഗോള കളക്ഷന്‍. നവംബര്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 58 കോടിക്ക് മുകളില്‍ ഗ്രോസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന ആഗോള ഗ്രോസര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തില്‍ നൂറു കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമായും കങ്കുവ മാറി. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്  കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

To advertise here,

350 കോടി രൂപ ബഡ്ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ, യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. സൂര്യ കങ്ക, ഫ്രാന്‍സിസ് എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണിയാണ്. തമിഴ്‌നാട്ടിലും ഓവര്‍സീസ് മാര്‍ക്കറ്റിലും ഗംഭീര കളക്ഷന്‍ നേടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റര്‍- നിഷാദ് യൂസഫ്, കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജന്‍, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്‌പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈന്‍- ടി. ഉദയ് കുമാര്‍, സ്റ്റില്‍സ്- സി.എച്ച്. ബാലു, എ.ഡി.ആര്‍- വിഘ്‌നേഷ് ഗുരു, കോ ഡയറക്ടേഴ്‌സ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടര്‍- എസ്. കണ്ണന്‍, ആര്‍. തിലീപന്‍, രാജാറാം, എസ്. നാഗേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍- കബിലന്‍ ചെല്ലയ്യ, കളറിസ്റ്റ്- കെ.എസ്. രാജശേഖരന്‍, വി.എഫ്.എക്‌സ്. ഹെഡ്- ഹരിഹര സുതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആര്‍.എസ്. സുരേഷ്മണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്.