
സൂര്യ നായകനായി രണ്ടുദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രമാണ് കങ്കുവ. പീരിയോഡിക്കൽ ആക്ഷൻ ചിത്രമായി ശിവ സംവിധാനംചെയ്ത ചിത്രത്തിൽ ദിഷാ പഠാണിയാണ് നായിക. റിലീസ് ദിവസംമുതലേ പല വിമർശനങ്ങളും ചിത്രം അഭിമുഖീകരിക്കുന്നുണ്ട്. അതിൽ ഒന്നായിരുന്നു നായികയായ ദിഷാ പഠാണിക്ക് രംഗങ്ങൾ കുറവായിരുന്നു എന്നത്. ഇതിന് നിർമാതാവിന്റെ ഭാര്യ നേഹ ജ്ഞാനവേൽ നൽകിയ മറുപടി വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്.
'ദിഷ അവതരിപ്പിച്ച എയ്ഞ്ചല എന്ന കഥാപാത്രത്തെക്കുറിച്ചല്ല കങ്കുവ എന്ന ചിത്രം. അതിനാൽ രണ്ടര മണിക്കൂർ സിനിമയിൽ മുഴുവൻ സമയവും ദിഷയെ കാണിക്കാനാകില്ല. ചിത്രത്തിൽ ദിഷയുടെ ഉദ്ദേശം സുന്ദരിയായി കാണപ്പെടുക എന്നതാണ്. സംവിധായകന്റെ തീരുമാനങ്ങളാണ് അത്. വിമർശനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രൊപ്പഗാണ്ടയെ സ്വീകരിക്കുകയില്ല'. ഇങ്ങനെയാണ് നേഹ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ഗുണത്തേക്കാളേറെ ദോഷമാണ് ഈ പോസ്റ്റ് ഉണ്ടാക്കിയത്. നിരവധി പേരാണ് നേഹയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. സംഗതി കൈവിട്ടുപോയെന്ന് മനസിലാക്കിയ നേഹ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
അതേസമയം മൂന്ന് ദിവസംകൊണ്ട് 127.64 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. നവംബര്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 58 കോടിക്ക് മുകളില്‍ ഗ്രോസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന ആഗോള ഗ്രോസര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തില്‍ നൂറു കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമായും കങ്കുവ മാറി. ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്.
Content Highlights: Kanguva producer’s wife defends less screen time for Disha Patani
Published: 18 Nov 2024, 08:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented