ന്നെ ബോളിവുഡ് താരം ഷാരൂഖ് ഖാനോട് ഉപമിച്ച് നടി കങ്കണ റണാവത്. കങ്കണയുടെ ആദ്യ ചിത്രമായ ​ഗ്യാങ്ങ്സ്റ്റർ പുറത്തിറങ്ങി പതിനഞ്ച് വർഷം പിന്നിടുന്ന വേളയിലാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. തന്റെ വിജയ​ഗാഥയെ ഷാരൂഖിന്റെ സിനിമാ ജീവിതവും വിജയങ്ങളുമായി താരതമ്യപ്പെടുത്തിയാണ് കങ്കണയുടെ ട്വീറ്റ്. ഡൽഹിയിൽ നിന്ന്‌ കോൺവെന്റ് വിദ്യാഭ്യാസം നേടിയെത്തിയ ഷാരൂഖും ഹിമാചലിലെ ഒരു കു​ഗ്രാമത്തിൽ നിന്ന് കാര്യമായ വിദ്യാഭ്യാസം നേടാതെ എത്തിയ താനും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ടെന്നും താരം ട്വീറ്റ് ചെയ്യുന്നു

"15 വർഷങ്ങൾക്ക് മുമ്പ് ഇന്നാണ് ​ഗ്യാങ്ങ്സ്റ്റർ പുറത്തിറങ്ങിയത്. എന്റെയും ഷാരൂഖ് ഖാൻ ജിയുടെയുമാണ് ഏറ്റവും വലിയ വിജയ ​ഗാഥകൾ. പക്ഷേ ഷാരൂഖ് ഡൽഹിയിൽ നിന്നാണ്, കോൺവെൻറ് വിദ്യാഭ്യാസം ലഭിച്ച ആളാണ്, അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു. എനിക്ക് ഒരു ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കാൻ അറിയുമായിരുന്നില്ല, വിദ്യാഭ്യാസമില്ല, ഹിമാചലിലെ ഒരു കുഗ്രാമത്തിൽ നിന്നായിരുന്നു ഞാൻ വന്നത്.

സ്വന്തം അച്ഛനുമായും മുത്തച്ഛനുമായും യുദ്ധം ചെയ്തുകൊണ്ടാണ് ഓരോ നിമിഷവും കടന്നുപോയത്. അവർ എൻറെ ജീവിതം ദയനീയമാക്കി. 15 വർഷങ്ങൾക്കുശേഷവും ഇത്ര വിജയങ്ങൾക്ക് ശേഷവും ഓരോ ദിവസും നിലനിൽപ്പിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതൊന്നും വ്യർഥമായില്ല. എല്ലാവർക്കും നന്ദി."-എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

എന്നാൽ താരത്തിന്റെ ട്വീറ്റ് ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. ഷാരൂഖിന്റെ മാതാപിതാക്കളുടെ സിനിമാ പശ്ചാത്തലം വ്യക്തമാക്കണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ, എന്തിന്റെ പേരിലായാലും ഷാരൂഖുമായി താരതമ്യപ്പെടുത്തലുകൾ നടത്തരുതെന്നും ചിലർ ഓർമിപ്പിക്കുന്നു.

Content Highlights :Kangana compares herself with Shah Rukh Khan On Completing 15 Years Of Gangster