ലൈംഗികാതിക്രമ പരാതിയിലും വിദ്വേഷ പ്രചരണം നടത്തിയ കേസിലും അറസ്റ്റിലായ നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ ജാമ്യത്തിലിറങ്ങി. പത്ത് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിന് ശേഷമാണ് കെ.ആര്‍.കെ പുറത്തിറങ്ങിയത്. അറസ്റ്റിനെക്കുറിച്ച് ഇദ്ദേഹം പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു.
പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്റെ ഭാരം 10 കിലോയോളം കുറഞ്ഞുവെന്ന് കെ.ആര്‍.കെ ട്വീറ്റ് ചെയ്തു. ലോക്കപ്പില്‍ തനിക്ക് പച്ചവെള്ളം മാത്രമായിരുന്നു ആഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ അറസ്റ്റില്‍ കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ക്ക് പങ്കില്ലെന്നാണ് കെ.ആര്‍കെ പറയുന്നത്. സല്‍മാന്‍ ഖാനാണോ അറസ്റ്റിന് പിന്നിലെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സല്‍മാന്‍ ഖാന്റെ പേരെടുത്ത് പറയാതെ ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നുവെന്ന് കെ.ആര്‍.കെ പറയുന്നു.
മുംബൈ വെര്‍സോവ പോലീസാണ് കെ.ആര്‍.കെയെ അറസ്റ്റ് ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. 2021 ലാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും. യുവനടിയും മോഡലും ഫിറ്റ്നസ് പരിശീലകയുമായ യുവതിയാണ് പരാതിക്കാരി.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് ആദ്യം ഇദ്ദേഹം അറസ്റ്റിലായത്. യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.അന്തരിച്ച നടന്‍മാരായ ഋഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Content Highlights: Kamaal R Khan Claims He Survived On Only Water In Jail lost 10 kg
Published: 14 Sept 2022, 07:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented