ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവിയാണ് 'ആന്റണി'. ഡിസംബര്‍ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനം തുടരുകയാണ്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റായ ആന്‍ മരിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിച്ചത്. കടുത്ത പരിശീലനത്തിലൂടെ കടന്നുപോയാണ് കല്യാണി കഥാപാത്രമായി മാറിയത്.
സിനിമയുടെ ചിത്രീകരണത്തിനിടെ കിട്ടിയ അടിയും ചതവും യാഥാര്‍ഥ്യമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് കല്യാണിയിപ്പോള്‍. പരിശീലനത്തിനിടെ തനിക്ക് ലഭിച്ച അടിയുടെയും ചതവിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു കല്യാണിയുടെ കുറിപ്പ്. സിനിമയില്‍ നിങ്ങള്‍ കാണുന്ന പഞ്ചുകളും കിക്കുകളും മുറിവുകളുമെല്ലാം യഥാര്‍ഥമായിരുന്നുവെന്ന് കല്യാണി പറയുന്നു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.
''കംഫര്‍ട്ട് സോണില്‍ തന്നെ നിന്നാല്‍ നിങ്ങള്‍ക്ക് വളരാന്‍ കഴിയില്ല. നിങ്ങള്‍ ആഗ്രഹിച്ചു കഴിഞ്ഞാല്‍ പോലും അവിടെ വളരാന്‍ ഒരു കംഫര്‍ട്ടും ഉണ്ടാകില്ല. ഇത് ഞാന്‍ ഞാന്‍ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. പഞ്ചുകള്‍ യഥാര്‍ഥമായിരുന്നു. കിക്കുകള്‍ യഥാര്‍ഥമായിരുന്നു. മുറിവുകള്‍ യഥാര്‍ഥമായിരുന്നു. കണ്ണുനീര്‍ യഥാര്‍ഥമായിരുന്നു. പുഞ്ചിരികള്‍ യഥാര്‍ഥമായിരുന്നു. എന്നാല്‍ രക്തം മാത്രം യഥാര്‍ഥമായിരുന്നില്ല (സിനിമയെക്കുറിച്ച്).
നിങ്ങളുടെ കയ്യടിക്ക് നന്ദി. അലറിവിളിച്ചതിനും സുഹൃത്തുക്കളേ നന്ദി. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്‌നേഹവും കാണിച്ചതിന് നന്ദി.''- കല്യാണി കുറിച്ചു.
ജോജുവിനും കല്യാണിക്കും പുറമേ ചെമ്പന്‍ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്ര മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറിലാണ് ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിക്കുന്നത്. രാജേഷ് വര്‍മ്മ തിരക്കഥ രചിച്ച ചിത്രം കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്സും ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.
Content Highlights: Kalyani Priyadarshan on bruises tears while shooting Antony Movie, joshy, joju george
Published: 06 Dec 2023, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented