ജോജു ജോര്‍ജ്ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷി സംവിധാനം ചെയ്ത ഫാമിലി-മാസ്സ്-ആക്ഷന്‍ ചിത്രം 'ആന്റണി'യിലെ 'ജോണിക്കുട്ടി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. സന്തോഷ് വര്‍മ്മ രചിച്ച ഗാനം മധു ബാലകൃഷ്ണന്‍, ജേക്‌സ് ബിജോയ്, അഖില്‍ ജെ ചന്ത് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്‌സ് ബിജോയ് തന്നെയാണ്. ലിറിക്കല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് അല്‍ബിച്ചന്‍ അതികാരം. ഡിസംബര്‍ 1നാണ് മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുന്ന 'ആന്റണി' തിയറ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷനിലൂടെ 11 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്.
ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മ്മയുടെതാണ്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ചൊരുക്കിയ സിനിമയാണിത്. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോളാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 'സരിഗമ'യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.
ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരന്‍, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍: രാജശേഖര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ഷിജോ ജോസഫ്, സഹ നിര്‍മാതാക്കള്‍: സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജന്‍, ഡിജിറ്റല്‍ പ്രമോഷന്‍: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഒ: ശബരി.
Content Highlights: Joshy joju george kalyani priyadarshan film Antony movie lyrical video
Published: 12 Dec 2023, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented