ജോഷി-ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ആന്റണി' കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് മികച്ച അഭിപ്രായളോടെ മുന്നേറുന്നു. ഡിസംബര്‍ 1-ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം വന്‍ഹിറ്റിലേക്ക് കുതിക്കുന്ന അവസരത്തില്‍ തിയേറ്റര്‍ ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതനുസരിച്ച് ഹിറ്റ് ചാര്‍ട്ടിലേക്ക് നീങ്ങുന്ന 'ആന്റണി' 2023-ലെ മികച്ച ചിത്രങ്ങളില്‍ ഇടം നേടുമെന്ന്  പറയാം. കുടുംബപ്രേക്ഷകരെ പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവിയാണിത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തില്‍ 6 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 

To advertise here,

നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 'സരിഗമ'യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജുവിന് പുറമെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മ്മയുടെതാണ്. 

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരന്‍, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍: രാജശേഖര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ഷിജോ ജോസഫ്, സഹ നിര്‍മാതാക്കള്‍: സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജന്‍, ഡിജിറ്റല്‍ പ്രമോഷന്‍: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഒ: ശബരി.