സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം 'കല്യാണമരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാർച്ചിൽ ചിത്രം തിയേറ്ററിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറിൽ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റർടെയ്‌നറാണ് 'കല്യാണമരം'.
വ്യത്യസ്തമായ കുടുംബകഥയാണ് ചിത്രം പറയുന്നത്. നർമത്തിൽ ചാലിച്ച് കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം എല്ലാപ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കൂത്തുപറമ്പ്, അമൽരാജ്‌ദേവ്, ഓമനയമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമാതാവായ സജി കെ. ഏലിയാസ് ഒരു വേഷം ചെയ്യുന്നുണ്ട്.
നിർമാണം: സജി കെ. ഏലിയാസ്, ക്യാമറ: രജീഷ് രാമൻ, കഥ: വിദ്യ രാജേഷ്, സംഭാഷണം: പ്രദീപ് കെ. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, കലാസംവിധാനം: സഹസ് ബാല, എഡിറ്റിങ്: രതിൻ രാധാകൃഷ്ണൻ, സംഗീതം: അജയ് ജോസഫ്, ഗാനരചന: സന്തോഷ് വർമ,പശ്ചാത്തല സംഗീതം: ശ്യാം ധർമ്മൻ, ഗായിക: ശ്രേയ ജയദീപ്, മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ്, പിആർഒ: പി.ആർ. സുമേരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: എം.എസ്. നിതിൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: അർജുൻ കേശവൻ ബാബു, നിഹാൽ, സ്റ്റിൽസ്: ഗിരിശങ്കർ, പബ്ലിസിറ്റി ഡിസൈൻസ്: ജിസൻ പോൾ.
Content Highlights: First look poster released for the new movie 'Kalyanamaram'. Stars Dhyan Sreenivasan, Devananda, Meera Vasudev, and Athira Patel. A family entertainer directed by Rajesh Amanakara. The film is scheduled for a theatrical release in March
Published: 01 Mar 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented