ആരാധകന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. കണ്ണൂർ സ്വദേശിയായ ചമ്പാടൻ വിനോദിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് താരം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു. 'പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ', എന്ന കുറിപ്പോടെയാണ് പോസ്റ്റ്. വിനോദിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ വിനോദ് (50) ഞായറാഴ്ചയാണ് മരിച്ചത്. മഹാരാഷ്ട്രയിൽ അധ്യാപകനായിരുന്നു. വിനോദ് വിനായക് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് മമ്മൂട്ടി ആരാധകർക്കിടയിൽ അറിയപ്പെട്ടത്. കക്കാടൻകണ്ടി രാഘവന്റെയും ശാരദയുടെയും മകനാണ്.
Content Highlights: Actor Mammootty expressed condolences over the death of his fan Champadan Vinod, a native of Kannur, on social media. Mammootty shared Vinod's photo along with a brief tribute message paying homage to him. Vinod (50), who worked as a teacher in Maharashtra and was known among Mammootty fans via his Facebook profile Vinod Vinayak, passed away on Sunday.
Published: 16 Nov 2026, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented