മലയാളത്തിന്റെ അതുല്യ നടി കൽപ്പന വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 10 വർഷം തികയുകയാണ്. ആഗ്രഹിച്ച വേഷങ്ങൾ ചെയ്ത് കൊതി തീരാതെയാണ് കൽപ്പന നമ്മോട് വിട പറഞ്ഞത്. അവരുടെ ഓർമകളിലാണ് ഇന്ന് സിനിമാലോകം.
കൽപ്പനയെ കുറിച്ചുള്ള ഓർമക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. അത്ഭുതദ്വീപ്, ആകാശഗംഗ, വെള്ളി നക്ഷത്രം തുടങ്ങീ ഒട്ടേറെ വിനയൻ ചിത്രങ്ങളിൽ കൽപ്പന അഭിനയിച്ചിരുന്നു. ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരുവ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു എന്നുൾപ്പടെയുള്ള കാര്യങ്ങളാണ് ഫെയ്സ്ബുക്കിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്.
താരസംഘടനയായ അമ്മ പൃഥ്വിരാജിന് വിലക്കേർപ്പെടുത്തിയ സമയത്ത് അത്ഭുതദ്വീപ് എന്ന ചിത്രം സംവിധാനം ചെയ്തതും ഇതിൽ അഭിനയിക്കാൻ മറ്റ് അഭിനേതാക്കൾ തയ്യാറാകാത്തതിനേയും കുറിച്ചാണ് വിനയൻ പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം....കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്...ചിരിക്കുന്ന മുഖത്തേടെ മാത്രം കണ്ടിരുന്ന കൽപ്പനയെ മറക്കാൻ കഴില്ല.. അത്ഭുത ദ്വീപും, ആകാശഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കൽപ്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർതിതിരുന്നു..ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരുവ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്..
" പ്രഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു "അത്ഭുതദ്വീപ്" പ്ലാൻ ചെയ്യുന്നത്.. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്.. പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്..നമുക്കതല്ലെ അറിയു…. അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കൽപ്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു.. ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു.. ആ വിലക്ക് പൊളിയുകേം ചെയ്തു.. പ്രഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപ്പനക്കന്നുണ്ടായിരുന്നു.. അതായിരുന്നു കൽപ്പന..
Content Highlights: Director Vinayan recalls actress Kalpana`s strong principles on her 10th death anniversary. Learn about her role in `Athbhutha Dweep`.
Published: 25 Jan 2026, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented