
നടൻ കലാഭവൻ നവാസിന്റേയും നടി രഹ്നയുടേയും മകൾ നഹറിൻ നവാസ് അഭിനയരംഗത്തേക്ക്. നഹറിൻ പ്രധാന വേഷത്തിലെത്തുന്ന 'കൺഫഷൻസ് ഓഫ് എ കുക്കു' എന്ന ചിത്രം ഓടിടി റിലീസായി പ്രദർശനത്തിനെത്തും. പ്രൈം റിലീസിൽ ജനുവരി എട്ടിനാണ് റിലീസ്. ജയ് ജിഥിന്‍ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നസീമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നഹറിന്‍ അവതരിപ്പിക്കുന്നത്. ദുർഗകൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് നീലകണ്ഠനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.
നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായും നായകനായും സഹനടനായും തിളങ്ങിയ വ്യക്തിയാണ് നവാസ്. സഹതാരമായിരുന്ന രഹ്നയുമായി 2002 ലായിരുന്നു നവാസിന്റെ പ്രണയവിവാഹം.
Content Highlights : Kalabhavan Navas And Actress Rehna Daughter Naharin debut in Malayalam cinema
Published: 02 Jan 2021, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented