
തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച സംവിധായകൻ കെ. മധു വീണ്ടും സിനിമാ തിരക്കുകളിലേക്ക്. സിനിമയിലേക്ക് മടങ്ങുകയാണെന്ന് രാജിവെച്ച ശേഷം മധു പറഞ്ഞു. സിബിഐ ഡയറിക്കുറിപ്പിന്റെ അടുത്ത ഭാഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനം മധു കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ഭരണമാറ്റത്തെത്തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, സാംസ്‌കാരികപ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ തുടങ്ങിയവരും അടുത്തിടെ രാജി നൽകിയിരുന്നു.
ഷാജി എൻ. കരുണിന്റെ മരണത്തെത്തുടർന്നാണ് മധു കോർപ്പറേഷന്റെ അധ്യക്ഷസ്ഥാനത്ത് എത്തിയത്. സാംസ്‌കാരികസ്ഥാപനങ്ങളുടെ ചുമതലയിൽ പുതിയ ആളുകളെ ഉടൻ നിയമിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlights: Director K. Madhu steps down as KSFDC Chairman. Announced return to film direction. Confirmed work on the next CBI Diary Kurippu installment. Resignation follows recent administrative changes in cultural boards
Published: 31 May 2026, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented