തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ അക്കാദമി- കോർപ്പറേഷൻ- ബോർഡ് തലപ്പത്തെ രാജി തുടരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ കെ. മധുവിന്റേതാണ് ഒടുവിലത്തെ രാജി. കോർപ്പറേഷൻ ബോർഡ് ഡയറക്ടറായിരിക്കെ കഴിഞ്ഞ ജൂലൈയിലാണ് മധു ചെയർമാനായി നിയമിക്കപ്പെട്ടത്.
ചെയർമാനായ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ച ഒഴിവിലേക്കാണ് മധു നിയമിക്കപ്പെട്ടത്. ഭരണമാറ്റത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട അക്കാദമികളുടെ തലപ്പത്ത് തുടരെ രാജികളുണ്ടായിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കൂട്ടി രാജിവെച്ചിരുന്നു. പിന്നാലെ മധുപാൽ സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു.
മലയാളത്തിലെ എണ്ണം പറഞ്ഞ വാണിജ്യ ചിത്രങ്ങളുടെ സംവിധായകനാണ് കെ. മധു. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, മൂന്നാംമുറ, അധിപൻ, ഒരു അഭിഭാഷകന്റെ കേസ് ഡയറി, നരിമാൻ, ചതുരംഗം, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ, സിബിഐ 5 എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തു.
Content Highlights: Director K. Madhu steps down as KSFDC Chairman. Resignation follows a series of exits in Kerala's film academies and boards. Madhu was appointed in July following the death of Shaji N. Karun. Other notable exits include Resul Pookutty and Madhupal
Published: 30 May 2026, 03:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented