തമിഴ് സിനിമാമേഖലയില്‍ നടിമാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ജ്യോതിക. ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. നെറ്റ്ഫ്ളിക്സ് വെബ് സീരീസായ 'ഡബ്ബ കാര്‍ട്ടലി'ന്റെ പ്രമോഷനോട് അനുബന്ധിച്ച് ഫീവര്‍ എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പുരുഷതാരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാര്യമാവുമ്പോള്തന്നെ നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ലെന്ന ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു ജ്യോതിക. സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് അവര്‍ സംസാരിച്ചത്. 28-ാം വയസ്സില്‍ തനിക്ക് കുട്ടികളുണ്ടായി. അതിന് ശേഷം വ്യത്യസ്തമായ വേഷങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 28-ന് ശേഷം ഒരു താരത്തിനോ ഹീറോയ്ക്കോ ഒപ്പം അഭിനയിച്ചിട്ടില്ല. പുതിയ സംവിധായകര്‍ക്കൊപ്പം സ്വന്തമായി കരിയര്‍ നിര്‍മിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും തമിഴ് സിനിമയില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമയിലാകെ ഈ പ്രവണതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'സ്ത്രീകള്ക്കുവേണ്ടിയുള്ളതോ അവര്‍ക്ക് പ്രാധാന്യമുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍, പണ്ടത്തെ പോലെ കെ. ബാലചന്ദറിനെപ്പോലെയുള്ള വലിയ, അനുഭവസമ്പത്തുള്ള സിനിമ സംവിധായകര്‍ നമുക്കിപ്പോഴില്ല. വലിയ നടന്മാര്ക്കുവേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്. സ്ത്രീ അഭിനേതാക്കള്‍ക്കുവേണ്ടി സിനിമയെടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള് ഒറ്റയ്ക്ക് പോരാടുന്ന യുദ്ധമാണത്', ജ്യോതിക കൂട്ടിച്ചേര്‍ത്തു.
Content Highlights: Actress Jyotika opens up about the challenges faced by women in the Tamil film industry
Published: 01 Mar 2025, 12:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented