ജൂനിയർ എൻ.ടി.ആർ നായകനായെത്തുന്ന 'ദേവര'യുടെ ടിക്കറ്റ് നിരക്ക് ആന്ധ്രാപ്രദേശിൽ കുതിക്കും. സിനിമയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ അനുമതി നൽകി. തെലുങ്ക് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്.
ടിക്കറ്റ് നിരക്കിലെ വർധനവിന് പുറമെ സ്പെഷ്യൽ ഷോകളും ചിത്രത്തിന് അനുവദിച്ചിട്ടുണ്ട്. റിലീസ് ദിവസം അർധരാത്രി മുതൽ 'ദേവര' പ്രദർശനം ആരംഭിക്കും. ദിവസേന ആറ് ഷോകൾ വരെയുണ്ടാകും. ചിത്രത്തിന് മികച്ച ആദ്യദിന കളക്ഷൻ സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര' യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്നാണ് നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയേറ്ററുകളിലെത്തും. നന്ദമുരി കല്യാൺ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്.
'ഭൈര' എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.
Content Highlights: junior ntr movie Devara ticket prices hiked in Andhra Pradesh
Published: 21 Sept 2024, 06:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented