
തന്റെ ഇഷ്ട സിനിമാതാരത്തോട് ആരാധന പ്രകടിപ്പിക്കാൻ ഒരു ആരാധകൻ എന്താണ് ചെയ്യുകയെന്ന് പറയാനാവില്ല. ജപ്പാനിൽ നിന്നുള്ള ഒരു ആരാധിക തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആറിനെ കാണാനായി ലോസ് ആഞ്ജലിസിലെത്തിയ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ആരാധികയും ജൂനിയർ എൻ.ടി.ആറും തമ്മിലുള്ള സംഭാഷണവീഡിയോയും ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുകയാണ്.
ജൂനിയർ എൻ.ടി.ആർ മുഖ്യവേഷത്തിലെത്തുന്ന ദേവര എന്ന ചിത്രത്തിന്റെ പ്രദർശനം ലോസ് ആഞ്ജലിസിലെ ബിയോണ്ട് ഫെസ്റ്റ് 2024-ൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനായി സൂപ്പർതാരവും അവിടെ എത്തിയിരുന്നു. ദേവരയുടെ പ്രദർശനം തന്റെ പ്രിയതാരത്തിനൊപ്പമിരുന്ന് കാണുന്നതിനായാണ് ആരാധിക ജപ്പാനിൽനിന്നെത്തിയത്. ഇവർ ജൂനിയർ എൻ.ടി.ആറിനെ കാണുകയും ചെയ്തു.
ദേവര സിനിമയുടെ ഔദ്യോഗിക എക്സ് പേജിലൂടെ ജാപ്പനീസ് ആരാധികയും ജൂനിയർ എൻ.ടി.ആറും തമ്മിലുണ്ടായ ചെറുസംഭാഷണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടയാൾക്കുവേണ്ടി നിങ്ങൾ എത്രദൂരം പോകുമെന്ന തലക്കെട്ടിലാണ് ദേവര ടീം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ജപ്പാനിൽ താൻ താമസിയാതെ വരുമെന്ന് താരം ആരാധികയ്ക്ക് ഉറപ്പുനൽകുന്നതും ഇതുകേട്ട് അവർ ആവേശഭരിതയാകുന്നതും വീഡിയോയിൽ കാണാം.
കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്നാണ് നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ആദ്യഭാഗമാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയത്. 'ഭൈര' എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ജാൻവി കപൂറാണ്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.
Content Highlights: Jr NTR met a Japanese fan who travelled from Tokyo to Los Angeles
Published: 27 Sept 2024, 09:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented