ശക്തമായ ഒരു വേഷത്തില്‍ എന്‍ടിആറിനെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്.

ജൂനിയർ എൻടിആർ, കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ സ്വതന്ത്രസംവിധായകൻ പ്രശാന്ത് നീലുമായി കൈകോർത്ത ചിത്രം 'എൻടിആർനീൽ' 2027 ജൂൺ 11 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ് 20ന് റിലീസ് ചെയ്യും.
താത്ക്കാലികമായി 'എൻടിആർനീൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ആക്ഷൻ- പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ശക്തമായ ഒരു വേഷത്തിൽ എൻടിആറിനെ കാണാൻ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണിത്. പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളായ മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്ന് ചിത്രം നിർമിക്കുന്നു. നന്ദമുരി കല്യാൺ റാം, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഭുവൻ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി ബസ്രൂർ സംഗീതം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നത് ചലപതിയാണ്. പിആർഓ : പ്രതീഷ് ശേഖർ.
Content Highlights: The highly anticipated action thriller NTRNeel, directed by Prashanth Neel and starring Jr. NTR, is set for a massive worldwide release on June 11, 2027, with the first glimpse scheduled for May 20.
Published: 21 Apr 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented