
നീലച്ചിത്രങ്ങളുടെ ലോകത്തെ താരമായിരുന്നു റൊക്കോ റീഡ് എന്ന ജോഷ്വാ ബ്രൂം. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് കോടികള്‍ സമ്പാദിച്ച ജോഷ്വാ ഒടുവില്‍ ഗ്ലാമര്‍ ലോകത്ത് നിന്ന് അപ്രത്യക്ഷനായി. അത് സഹപ്രവര്‍ത്തകരെയെല്ലാം ഞെട്ടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് എന്ത് സംഭവിച്ചുവെന്ന് മനസ്സു തുറക്കുകയാണ് ജോഷ്വാ.
നീലച്ചിത്രങ്ങളില്‍ അഭിനയിച്ചത് തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് ജോഷ്വാ പറയുന്നു. ചെയ്യുന്നതെല്ലാം കള്ളവും കെട്ടുകഥകളും. എനിക്ക് ആത്മഹത്യ ചെയ്യണമെന്ന് വരെ തോന്നി. എന്നാല്‍ അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.
ഹോളിവുഡ് നടനാകണമെന്ന ആഗ്രഹം മൂലമാണ് ലോസ് ആഞ്ജലീസിലെത്തിയത്. 23-മത്തെ വയസ്സില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു കൂട്ടം സ്ത്രീകളെ കണ്ടു. അവരാണ് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ ക്രമേണ സിനിമയിലെത്താമെന്ന് എന്നോട് പറഞ്ഞത്. അങ്ങനെയാണ് അവിടെയെത്തുന്നത്. റോക്കോ റീഡ് എന്ന പേര് സ്വീകരിച്ച് അഭിനയം ആരംഭിച്ചു. പേരും പ്രശസ്തിയും നേടി. കോടിക്കണക്കിന് രൂപ വരുമാനം. എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. എത്ര ആഡംബരത്തില്‍ വേണമെങ്കിലും ജീവിക്കാം. എന്നാല്‍ എനിക്ക് മനസമാധാനമോ സംതൃപ്തിയോ ഉണ്ടായിരുന്നില്ല. എന്റെ ഹൃദയം തകരുകയായിരുന്നു.
ഒടുവില്‍ അഭിനയം അവസാനിപ്പിച്ച് കാലിഫോര്‍ണിയയിലേക്ക് പോന്നു. എന്നാല്‍ എന്റെ മുന്‍ ജോലിയെക്കുറിച്ചുള്ള നാണക്കേട് വേട്ടയാടികൊണ്ടേയിരുന്നു. കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തി. ആറ് വര്‍ഷത്തെ ഓര്‍മകള്‍ വിട്ടുകളയുന്നത് എളുപ്പമായിരുന്നില്ല. ജീവിതം തിരിച്ചുപിടിക്കാന്‍ ജിമ്മില്‍ പോയി വ്യായാമം ചെയ്തു. അതിനിടെയാണ് ഭാവി വധുവായ ഹോപ്പിനെ കണ്ടുമുട്ടി. അവരാണ് തന്റെ ജീവിതം മാറ്റിയതെന്ന് ജോഷ്വാ പറയുന്നു.
ഹോപുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ ആത്മീയ കാര്യങ്ങളില്‍ ആകൃഷ്ടനായി. പള്ളിയില്‍ പോയി ബൈബിള്‍ പഠനം ആരംഭിച്ചു. 2016 ല്‍ വിവാഹിതരായി.
അമേരിക്കയിലെ ഐവോയില്‍ പാസ്റ്ററാണ് ജോഷ്വായിപ്പോള്‍. രാജ്യമൊട്ടാകെ സഞ്ചരിച്ച് ദൈവവചനം പ്രചരിപ്പിക്കുന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയ എനിക്ക് ജീവിതം തിരിച്ചു ലഭിച്ചത് ഭാഗ്യമാണ്. ഇനി ഒരു തിരിച്ചുപോക്കില്ല. അതേസമയം ഇന്ന് എന്റെ ഭൂതകാലത്തെക്കുറിച്ചോര്‍ത്ത് കുറ്റബോധവുമില്ല- ജോഷ്വാ പറയുന്നു.
Content Highlights: Joshua Broome, From Being A Porn Star To Pastor, life of Joshua Broome
Published: 01 Apr 2022, 06:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented