ഫ്രാൻസ് രാജാവായിരുന്ന ലൂയി പതിനഞ്ചാമന്റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമ ‘ജാൻ ഡു ബാഹി’യുടെ പ്രദർശനത്തോടെ 76-ാം കാൻ ചലച്ചിത്രമേളയ്ക്ക് ചൊവ്വാഴ്ച തിരശ്ശീലയുണർന്നു. ജോണി ഡെപ്പ് പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ ആദ്യ പ്രദർശനമാണിത്. ‘ജാൻ ഡു ബാഹി’യുടെ പ്രദർശനത്തിന് ശേഷം പ്രേക്ഷകർ എഴുന്നേറ്റ് നിന്ന്  ഏഴു മിനിറ്റോളം കയ്യടിച്ച് ഡെപ്പിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. പ്രേക്ഷകരുടെ സ്നേഹത്തെ നിറകണ്ണുകളോടെയാണ് താരം സ്വീകരിച്ചത്. ചിത്രത്തിൽ  ലൂയി പതിനഞ്ചാമനായി ഡെപ്പ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെട്ടു. 

To advertise here,

മുൻഭാര്യ ആംബർ ഹേഡുമായുള്ള നിയമപോരാട്ടത്തിന്റെ അന്തിമ വിധി പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് ജോണി ഡെപ്പ് നായകനായ സിനിമ പ്രദർശനത്തിന് എത്തുന്നത്. 2015-ലാണ് ഡെപും ഹേഡും വിവാഹിതരാകുന്നത്. 2017-ൽ ഇവർ വേർപിരിഞ്ഞു. 2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡെപിനെ ഡിസ്നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ സിനിമകളിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നൽകുകയും ചെയ്തു. എന്നാൽ, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാൽ കോടതി അത് നിരസിക്കുകയായിരുന്നു.

ഒടുവിൽ ഡെപ്പിന്റെ ആറ് വർഷത്തെ നിയമപോരാട്ടത്തിന്റെ അന്തിമവിധി 2022 മെയ് 31 ന് പുറത്തു വന്നു വന്നു. ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ഒട്ടേറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് കോടതി അന്തിമ തീരുമാനത്തിലെത്തിയത്. കേസിൽ വിജയിച്ചു. ഹേർഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളർ (80 കോടി) നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിക്കുകയായിരുന്നു. അന്തിമ വിധിയ്ക്ക് ശേഷമാണ് ഡെപ്പ് ഒരിടവേളയ്ക്ക് ശേഷം സിനിമാരം​ഗത്ത് കൂടുതൽ സജീവമാകുന്നത്.