വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടന് ജോണ്‍ എബ്രഹാം. താരത്തിന്റെ ദ ഡിപ്ലോമാറ്റ് എന്ന ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് കേന്ദ്ര വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ജയ്ശങ്കറിന് അദ്ദേഹത്തിന്റെ പേരെഴുതിയ ജഴ്സിയും ജോണ്‍ എബ്രഹാം സമ്മാനിച്ചു. രസകരമായ സംഭാഷണമായിരുന്നു നടന്നതെന്ന് കൂടിക്കാഴ്ച സംബന്ധിച്ച് വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു. 'ദ ഡിപ്ലോമാറ്റ്' സിനിമ കൂടാതെ ഫുട്ബോളിനെ കുറിച്ചും വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ചും, ലോകത്തെ കുറിച്ചും ചര്‍ച്ചയായതായി ജയ്ശങ്കര് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ വളരെ ആത്മാര്‍ഥമായി പിന്തുടരുന്ന ഒരാളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷവും ബഹുമാനവും തോന്നി. നയതന്ത്രം, വടക്കുകിഴക്കന്‍ മേഖല, ഫുട്ബോള്‍ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ശരിക്കും തനിക്ക് ഇതൊരു ബഹുമതിയാണ്' ജോണ്‍ എബ്രഹാമും എക്സില്‍ കുറിച്ചു.
ദ ഡിപ്ലോമാറ്റ് എന്ന സിനിമയില്‍ ജെ.സി.സിങ് എന്ന ഇന്ത്യന്‍ നയന്ത്രജ്ഞന്റെ റോളിലാണ് ജോണ്‍ എബ്രഹാം എത്തുന്നത്. ശിവം നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlights: John Abraham Meets EAM Jaishankar,Wife Talks Diplomacy-North East-Football And More
Published: 14 Mar 2025, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented