
രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' എന്ന ചിത്രത്തിൽ ഭാഗമായതിൽ സന്തോഷം പങ്കുവെച്ച് മിമിക്രി താരം ജോബി കൊടകര. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ജോബി തന്റെ ആഹ്ലാദം പങ്കുവെച്ചത്. ചിത്രത്തിന്റെ വളരെ ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോബി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
'ജയിലർ 2 എന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ന് ലോകം മുഴുവൻ റിലീസ് ആകുമ്പോൾ അതിന്റെ വളരെ ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. രജനീകാന്ത് സാർ എന്ന ലോക മെഗാസ്റ്റാറിനെ നേരിൽ അടുത്ത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു', ജോബി കുറിച്ചു.
ചിത്രത്തിൽ മോഹൻലാലിന്റേതിനോട് സാമ്യമുള്ള വേഷം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും ജോബി പങ്കുവെച്ചിട്ടുണ്ട്. സെറ്റിൽനിന്നുള്ള ചിത്രങ്ങളും ജോബിയുടെ സാമൂഹികമാധ്യമങ്ങളിൽ കാണാം. എസ്.ജെ. സൂര്യ, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ജോബി പങ്കുവെച്ചിട്ടുണ്ട്. 'ജയിലർ 2' മാത്യു ഒരു ശ്രമം എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും ജോബി ഷെയർ ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ മോഹൻലാലിന്റെ ഡ്യൂപ്പ് ചെയ്തത് താനാണെന്ന് ജോബി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 20 വർഷത്തോളമായി താൻ ഫിഗർ- ഡ്യൂപ്പ് ഷോകൾ ചെയ്യാൻ തുടങ്ങിയിട്ട്. 'ജയിലർ 2' എന്ന സിനിമയ്ക്ക് വേണ്ടി ലാലേട്ടന്റെ ഡ്യൂപ്പ് ചെയ്യാൻ വിളിച്ചപ്പോൾ ഒരുപാട് സന്തോഷമായെന്നും ജോബി പറഞ്ഞു.
കേരളത്തിൽ 800 സ്ക്രീനുകളിലടക്കം വമ്പൻ റിലീസായാണ് 'ജയിലർ 2' തിയേറ്ററിലെത്തിയത്. ബ്ലോക്ബസ്റ്റർ വിജയമായ 'ജയിലറി'ലെ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് തിരിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്.
Content Highlights: Mimicry artist Joby Kodakara expressed his joy in being part of Rajinikanth's blockbuster 'Jailer 2'. Joby revealed that he performed as Mohanlal's figure double for the film. He shared behind-the-scenes pictures wearing outfits similar to Mohanlal's character, along with co-stars SJ Suryah and Jackie Shroff. Having done figure-double shows for nearly 20 years, Joby considered meeting Superstar Rajinikanth up close a great privilege. Directed by Nelson Dilipkumar, 'Jailer 2' received a massive release across 800 screens in Kerala.
Published: 15 Oct 2026, 08:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented