സംവിധായകന്റെ ആശയങ്ങൾക്ക് അനുസൃതമായി സ്റ്റണ്ട് ടീം വ്യത്യസ്തമായ ആക്ഷൻ രംഗങ്ങൾ രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്നും ചേതൻ വിശദീകരിച്ചു.

ജയിലർ 2 എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ച് സംസാരിച്ച് സംഘട്ടന സംവിധായകൻ ചേതൻ ഡിസൂസ. കഥാപാത്രത്തെ മനസ്സിലാക്കുന്നത് തന്നെയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിലും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിൽ രജനീകാന്തിന്റെ പിന്നിലായി കെട്ടിടം ഒരു സ്ഫോടനത്തിലൂടെ തകർക്കുന്ന രംഗത്തിൽ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലെന്നും അത് യഥാർത്ഥത്തിൽ ചെയ്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചിത്രത്തിലെ നിർണായക രംഗത്തുവരുന്ന സ്ഫോടന ദൃശ്യത്തേക്കുറിച്ചാണ് ചേതൻ ഡിസൂസ വെളിപ്പെടുത്തിയത്. ഈ സ്ഫോടന രംഗം യഥാർത്ഥമായി ചിത്രീകരിച്ച ശേഷം ചെറിയ തോതിൽ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. സിനിമയുടെ റിലീസിന് ശേഷം ഇതിന്റെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ നെൽസൺ ദിലീപ്കുമാറിന് സിനിമയിലെ മാസ് മൊമെന്റുകളെക്കുറിച്ചും, സംഗീതവും എലവേഷൻ രംഗങ്ങളും കൃത്യമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ചേതൻ പറഞ്ഞു. സംവിധായകന്റെ ആശയങ്ങൾക്ക് അനുസൃതമായി സ്റ്റണ്ട് ടീം വ്യത്യസ്തമായ ആക്ഷൻ രംഗങ്ങൾ രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്നും ചേതൻ വിശദീകരിച്ചു.
രജനികാന്തിനായുള്ള ആക്ഷൻ രംഗങ്ങൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവം മുൻനിർത്തിയാണ് പ്ലാൻ ചെയ്തതെന്ന് ചേതൻ പറഞ്ഞു. കുറഞ്ഞ ചലനങ്ങൾ കൊണ്ട് വലിയ ആക്ഷൻ അനുഭവം സൃഷ്ടിക്കുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നത്. വലിയൊരു സൂപ്പർസ്റ്റാർ ആയിരുന്നിട്ടും, ആക്ഷൻ രംഗങ്ങൾ വിശദീകരിക്കുമ്പോൾ "ഞാൻ ചെയ്യുന്നത് ശരിയാണോ, എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടോ?" എന്ന് രജനികാന്ത് എളിമയോടെ ചോദിക്കാറുണ്ടെന്ന് ചേതൻ ഓർത്തെടുത്തു. എല്ലാവരെയും സമന്മാരായി കാണുന്ന രജനികാന്തിന്റെ സമീപനം ഒപ്പം പ്രവർത്തിക്കുന്നവർക്ക് ഏറെ കംഫർട്ട് നൽകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാണ് ചേതൻ ഡിസൂസ?
വിവിധ ഭാഷകളിൽ ആക്ഷൻ ഡയറക്ടറായും സ്റ്റണ്ട് ഡിസൈനറായും പ്രവർത്തിക്കുന്ന ചേതൻ ഡിസൂസ മലയാളത്തിലെ 'ആവേശം', കന്നഡ ചിത്രങ്ങളായ 'ബഗീര', 'മാക്സ്', 'ഭൈരതി രണഗൽ', 'കിങ്ഡം' എന്നീ സിനിമകളിലെ ആക്ഷൻ രംഗങ്ങളിലൂടെ ശ്രദ്ധേയനാണ്. അടുത്തിടെ സൂര്യ നായകനായ കറുപ്പ് എന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങളും ഇദ്ദേഹം ഒരുക്കി.
ബെംഗളൂരു ആസ്ഥാനമായുള്ള Chaos Faktory എന്ന ട്രെയിനിംഗ് സെന്ററിന്റെയും 'സിഎഫ് ആക്ഷൻ ഡിസൈൻ' ടീമിന്റെയും സഹസ്ഥാപകൻകൂടിയാണ് അദ്ദേഹം. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ ആയോധനകലകളിലെ പരിചയവും, കറാട്ടേ മത്സരങ്ങളിലെ അനുഭവസമ്പത്തും, കോംബാറ്റ് ആൻഡ് മൂവ്മെന്റ് അധിഷ്ഠിത പ്രകടനങ്ങളിലെ പരിശീലനവുമാണ് അദ്ദേഹത്തിന്റെ പശ്ചാത്തലം.
Content Highlights: Action director Chethan D'Souza revealed that the explosive blast behind Rajinikanth featured in the Jailer 2 trailer was shot live on set, praising the superstar's humility and director Nelson Dilipkumar's clear vision in crafting the film's minimal-movement, high-impact stunt sequences.
Published: 15 Oct 2026, 04:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented