കൊച്ചി: ജോബ് കുര്യന്റെ പദയാത്രയും ഭാവവും താളവുമെല്ലാം സംഗീത സാന്ദ്രമായി പെയ്തിറങ്ങിയപ്പോൾ സംഗീത പ്രേമികളുടെ മനസിലും അവ ചേർന്നലിയുകയായിരുന്നു. ഗോപു നന്ദിലത്ത് ജി മാർട്ട് അവതരിപ്പിക്കുന്ന മാതൃഭൂമി ജോബ് കുര്യൻ ലൈവിൽ കൂടെ പാടിയും കൈകൊട്ടിയും നൃത്തം വെച്ചുമെല്ലാം സംഗീതത്തോടൊപ്പം ചേർന്നലിയുകയായിരുന്നു ആരാധകർ.

To advertise here,

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് മാതൃഭൂമി ജോബ് കുര്യൻ ലൈവുമായി എത്തിയത്. മാനസിക പിരിമുറുക്കം കുറയ്ക്കാനുതകുന്ന ന്യൂറോ സൈക്കോളജി അടിസ്ഥാനമാക്കിയുള്ള പരിപാടിയായ ‘റെസനൺസ്’ എന്ന പേരിൽ പ്രിവെൻഷിയ വെൽനസ് പ്രോഗ്രാമോടുകൂടിയാണ് ജോബ് കുര്യൻ ലെെവ് ആരംഭിച്ചത്. നാദ - ദൃശ്യ ആവിഷ്‌കാരത്തോടുകൂടി അരങ്ങേറിയ ‘റെസനൺസ്’ സംഗീതാസ്വാദർക്ക് വേറിട്ട അനുഭവമായി. വീണ, ഹാപ്പി ഡ്രം, സിങ്ങിങ് ബോൾ, ഡമരു എന്നിവയൊക്കെ ഉപയോഗിച്ചാണ് ഡോ. എ.എസ്. ഹരീഷിന്റെ നേതൃത്വത്തിൽ മ്യൂസിക് ഓഫ് ബ്ലിസ് എന്ന നാദയോഗ പ്രോഗ്രാം നടത്തിയത്.

ജോബ് കുര്യന്റെ ഹിറ്റ് ഗാനങ്ങളായ കണ്ണോട് കണ്ണായിടാം, പദയാത്ര, എമ്പ്രാൻ തുടങ്ങിയ ഗാനങ്ങൾ ആലപിക്കുമ്പോൾ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി മാറുകയായിരുന്നു. മെല്ലെ മെല്ലെ മുഖപടം...എന്ന ഗാനം മാതൃഭൂമി കപ്പ മോജോയുടെ ആദ്യ ഗാനമായി നൽകിയതിനെക്കുറിച്ചും പിന്നീട് കപ്പ മോജോ തന്റെ കരിയറിന് മുതൽക്കൂട്ടായതിനെക്കുറിച്ചുമെല്ലാം ജോബ് കുര്യൻ പറഞ്ഞു.

ഗോപു നന്ദിലത്ത് ജി മാർട്ട് അവതരിപ്പിക്കുന്ന മാതൃഭൂമി ജോബ് കുര്യൻ ലൈവ് സംഗീതനിശ പ്രിവെൻഷിയ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. റിക്കോപെയിൻ സ്‌പ്രേ ആണ് പരിപാടിയുടെ പവേർഡ് ബൈ പാർട്ണർ. ഫോർച്യൂൺ ടൂർസ്, ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ഗ്ലോബൽ എജുക്കേഷൻ കൺസൾട്ടന്റ്സ് എന്നിവ അസോസിയേറ്റ് പാർട്ണർമാരായ സംഗീത നിശയുടെ ഇവന്റ് പാർട്ണർ റീൽ ട്രൈബാണ്.